കെ. എം. ഷാജി എംഎല്‍എയുടെ വീട് നിര്‍മ്മാണത്തിലെ ക്രമക്കേട് കണ്ടെത്തി 1,38,590 രൂപ പിഴയായി അടക്കണമെന്ന് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. വീട് നിര്‍മ്മാണം പൂര്‍ത്തിയായ 2016 മുതലുള്ള വര്‍ഷം കണക്കാക്കിയാണ് കോര്‍പ്പറേഷന്‍ നോട്ടീസ്. ഈ വര്‍ഷങ്ങളിലെ മൊത്തം പിഴത്തുകയാണ് 1,38,590 രൂപ.

എംഎല്‍എയുടെ കോഴിക്കോടുള്ള വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയത്. വീടിന്റെ മൂന്നാം നില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.