വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ വെബ്സൈറ്റ് ഹാക്ക് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വെബ്സെറ്റാണ് ഹാക്ക് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
30 മിനിട്ടോളം വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമായെന്നാണ് റിപ്പോര്‍ട്ട്. യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിെന്റ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് യു.എസിലെ അന്വേഷണ ഏജന്‍സികള്‍ പുലര്‍ത്തുന്നത് അതിനിടെയാണ് ട്രംപിെന്റ തന്നെ വെബ്സൈറ്റില്‍ ഹാക്കിങ്ങുണ്ടാവുന്നത്.
വെബ്സൈറ്റ് ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറന്‍സിയുടെ പരസ്യം ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ട്രംപിേന്റയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടു.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്രംപിെന്റ വക്താവും സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട് ഹാക്കിങ്ങിെന്റ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ഹാക്കിങ് സംബന്ധിച്ച് ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.