മഹാരാഷ്ട്രയില്‍ പൊതുവെ കോവിഡ് വ്യാപന തോതില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച്‌ ഇന്ന് രോഗികളുടെ എണ്ണം വര്‍ധിച്ചു. ചൊവ്വാഴ്ച 5,363 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് 3,645 പേര്‍ക്കായിരുന്നു. 7,836 പേര്‍ ഇന്ന് രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

പുതുതായി 115 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,463 ആയി. 16,54,028 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14,78,496 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.39 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവില്‍ 1,31,544 പേരാണ് ചികിത്സയില്‍ തുടരുന്നത്.