രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരില്‍ വന്‍കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,470 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. ജൂലായ് 18ന് 34,884 പേര്‍ക്കായിരുന്നു രോഗബാധ.

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 6,25,857 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. നിലവിലെ 35 ശതമാനം കൊവിഡ് ബാധിതരും 18 ജില്ലകളില്‍ നിന്നാണ്.ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 63,842 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 90.62 ശതമാനം.