ബീജിംഗ് | ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ചെനീസ് വിദേശകാര്യ വക്താവ് വാംഗ് വെന്‍ബിന്റെ പ്രതികരണം.

ചൈന്‌ക്കെതിരേയുള്ള മൈക്ക് പോംപിയോ നടത്തിയ ആരോപണം അടിസ്ഥാന രഹിതമാണ്. ഇതില്‍ ഒരു പുതുമയും ഇല്ല. ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാനും പ്രദേശിക സമാധാനാവും സ്ഥിരതയും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ പോംപിയോ നിര്‍ത്തണമെന്നും ചൈന ആവശ്യപ്പെട്ടു.