സൗദി അറേബ്യയിൽ കൊറോണ വൈറസിൽ നിന്നുള്ള വീണ്ടെടുക്കൽ നിരക്ക് 96.07 ശതമാനമായി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 345232 കൊറോണ വൈറസ് ബാധിതരിൽ 331691 പേർ രോഗമുക്തി നേടി. 5313 പേരാണ് ഇതുവരെ മരണമടഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 357 പുതിയ കൊറോണ വൈറസ് കേസുകളും, 17 മരണങ്ങളും, 361 രോഗമുക്തിയും രേഖപ്പെടുത്തി.

നിലവിൽ 8228 കേസുകൾ ചികിത്സയിൽ കഴിയുന്നതിൽ 784 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.