കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും ആക്രമണം. ഛാർ ക്വാല ടൗണിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാറിനുള്ളിൽ സ്ഥാപിച്ചിരുന്ന ഐ ഇ ഡി പൊട്ടിത്തറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ടൊയോട്ട കൊറോള മോഡൽ കാറിലാണ് ഐ ഇ ഡി സ്ഥാപിച്ചിരുന്നത്.

സമാധാന ചർച്ചകൾ നടന്നിട്ടും അഫ്ഗാനിസ്താനിൽ അക്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാബൂളിലായിരുന്നു ആക്രമണം ഉണ്ടായത്. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ച അക്രമി കെട്ടിടത്തിന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. തടയാൻ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇയാൾ ആക്രമിച്ചു.