കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുവൈറ്റിലെ സബാഹ് അല്‍ നാസര്‍ പ്രദേശത്താണ് സംഭവം. ഫിലിപ്പൈനി യുവതിയാണ് സ്‌പോണ്‍സറുടെ വീടിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം അറിഞ്ഞതു മുതല്‍ യുവതി അസ്വസ്ഥയായിരുന്നുവെന്നും തുടര്‍ന്ന് വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയുമായിരുന്നു വെന്നുമാണ് സ്‌പോണ്‍സറുടെ മൊഴി.