ദോഹ : ഖത്തറില്‍ 257 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. ഇതില്‍ 104 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. മരണങ്ങളില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,31,689ആയി. മരണസംഖ്യ 230.

274 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,28,617 ആയി ഉയര്‍ന്നു. നിലവില്‍ 2,842 പേരാണ് ചികിത്സയിലുള്ളത്. 40 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 9,50,031 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി