തിരുവനന്തപുരം> സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിന് തുടക്കമായി. 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ കൂടാം. അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

കേരളത്തില്‍ കിട്ടുന്ന മഴയില്‍ 70 ശതമാനം കാലവര്‍ഷവും 18 ശതമാനം തുലാവര്‍ഷവുമാണ്. 12 ശതമാനം വേനല്‍മഴ. ഒക്ടോബര്‍–-നവംബര്‍ മാസങ്ങളിലാണ് ശക്തമായ തുലാമഴ. ഡിസംബറും തുലാവര്‍ഷ ക്കാലമാണെങ്കിലും വൃശ്ചികക്കാറ്റ് ആരംഭിക്കുന്നതോടെ തുലാമഴ പിന്‍വാങ്ങിത്തുടങ്ങും.