ഹൂസ്റ്റൺ: സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ കാവൽപിതാവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ , പ .പരുമല തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാമതു ഓർമ്മ പെരുന്നാളും കൺവെൻഷനും ആ പുണ്യപിതാവിൻ്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ഈ ദേവാലയത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ച് ഞായറാഴ്ച കൊടിയേറിയതു മുതൽ നവംബർ 1 ഞായർ വരെ സമുചിതമായി ആഘോഷിക്കുന്നു . പരിശുദ്ധ പിതാവിൻ്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ടു നടത്തപ്പെടുന്ന പെരുനാൾ ശ്രുശ്രുഷകളിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ എല്ലാ വിശ്വാസികളെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ എല്ലാവരും പള്ളിയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പേരും മറ്റുവിവരങ്ങളും രജിസ്‌റ്റർ ചെയ്യുകയും ,കോവിഡ് മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ചു് ഭക്തിപുരസ്സരം പെരുനാളിൽ പങ്കെടത്തു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക സെക്രട്ടറി യൽദോ പീറ്റർ അറിയിച്ചു .

വിശ്വാസികളുടെ സൗകര്യാർത്ഥം ഒക്ടോബർ 28 ബുധനാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാനമസ്കാരവും തുടർന്ന് റവ.ഫാ ജോർജ് മാത്യു (സജീവ് അച്ചൻ ) ന്റെ കാർമ്മികത്വത്തിൽ വി .കുർബാനയും, മധ്യസ്ഥാപ്രാർത്ഥനയും. ഒക്ടോബർ 30 ന് വെള്ളിയാഴ്ച രാവിലെ 8 :30 ന് പ്രഭാത നമസ്കാരവും തുടർന്ന് മുൻ വികാരി റവ. ഫാ ,രാജേഷ് കെ.ജോൺ വി .കുർബാനക്കും ,മദ്ധ്യസ്ഥ പ്രാർഥനക്കും നേതൃത്വം നൽകും . ഒക്ടോബർ 29,30 തീയതികളിൽ വൈകിട്ട് 6 :30 സന്ധ്യാനമസ്കാരവും ,മധ്യസ്ഥാപ്രാർത്ഥനയും തുടർന്ന് ഹ്യൂസ്റ്റനിലെ ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിൽ വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ് . ഒക്ടോബർ 31 ന് ശനിയാഴ്ച രാവിലെ 8 :30 ന് പ്രഭാതനമസ്കാരവും മുൻവികാരി റവ. ഫാ പി .എം. ചെറിയാന്റെ നേത്രത്വത്തിൽ വി .കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് ആധ്യാത്മിക സംഘടനകളുടെ വാർഷികവും കൊണ്ടാടുന്നതാണ് . ശനിയാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാനമസ്കാരവും , മധ്യസ്ഥപ്രാർത്ഥനയും അതേത്തുടർന്ന് ഭക്തി നിർഭരമായ റാസയും ഉണ്ടായിരിക്കും നവംബർ ഒന്നാം തിയതി ഞായറാഴ്ച രാവിലെ 8 :30 ന് പ്രഭാത നമസ്കാരവും റവ .ഫാ .ഐസക് .ബി. പ്രകാശിന്റെ പ്രധാനകാർമികത്വത്തിൽ മൂന്നുമേൽ കുർബാനയും, ഭക്തി നിർഭരമായ റാസയും ഉണ്ടായിരിക്കും .അതിനുശേഷം ആശിർവാദത്തോടുകൂടി പെരുനാൾ ആഘോഷങ്ങളുടെ കൊടിയിറങ്ങും . പെരുനാൾ ശുശ്രുഷകൾ എല്ലാം പള്ളിയുടെ വെബ്സൈറ്റിൽ ലൈവ് ടെലികാസ്റ്റിൽ കാണാവുന്നതാണെന്ന് ഇടവക വികാരി റെവ ഫാ. വർഗീസ്‌ തോമസ് ,അസ്സി .വികാരി റെവ.ഫാ, ക്രിസ്റ്റഫർ മാത്യു ,ട്രസ്റ്റി ശ്രീ .സാബു പുന്നൂസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.