വാഷിങ്ടൻ∙ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചൂടുപിടിച്ച ചർച്ചാ വിഷയമായിരുന്ന സുപ്രിം കോടതി ജഡ്ജി നിയമനത്തിന് തീരുമാനമായി. യുഎസ് സെനറ്റ് ഏമി ബാരറ്റിന്റെ നിയമനം അംഗീകരിച്ചു. സഭയിൽ ഹാജരായ 52 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ, ‍ഡമോക്രാറ്റിക് പാർട്ടിയിലെ 48 പേർ എതിർത്തു വോട്ടു രേഖപ്പെടുത്തി. യുഎസ് സെനറ്റിലെ ഭൂരിപക്ഷ കക്ഷി ലീഡർ മിച്ച് മെക്കോണൽ ഏമിയുടെ നിയമനം അംഗീകരിച്ചതായി പ്രഖ്യാപിച്ചു. രാത്രി 7 മണി വരെ നീണ്ടു നിന്ന ചർച്ചകൾക്കും, വോട്ടെടുപ്പിനും ശേഷമാണ് തീരുമാനമായത്.

വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഏമി ഔദ്യോഗീകമായി ചുമതലയേറ്റു. സുപ്രിം കോടതി ജ‍ഡ്ജി ക്ലാറൻസ് തോമസാണ് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തത്. സുപ്രിം കോടതിയിലെ 9 ജഡ്ജിമാരിൽ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയാണ് എസിബി 7th സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് ജഡ്ജിയും നോട്രാ ഡാം ലൊ പ്രഫസറുമായ ഏമി. ഏമിയുടെ നിയമനത്തോടെ സുപ്രിം കോടതി 9 അംഗ പാനലിൽ കൺസർവേറ്റീവ് ജഡ്ജിമാരുടെ എണ്ണം ആറായി.

p>മൂന്നു സുപ്രിം കോടതി ജഡ്ജിമാരെ നിയമിക്കുന്ന പ്രസിഡന്റ് എന്ന പദവിക്ക് ട്രംപ് അർഹനായി. സെനറ്റ് ഭൂരിപക്ഷ ലീഡർ മിച്ച് മെക്കോണൽ തിരഞ്ഞെടുപ്പ് ചരിത്രനിമിഷമെന്നു അഭിപ്രായപ്പെട്ടപ്പോൾ കീഴ്‌വഴക്കങ്ങളെ ലംഘിച്ചു നടത്തിയ തിരഞ്ഞെടുപ്പ്, യുഎസ് സെനറ്റിന്റെ ചരിത്രത്തിൽ കറുത്തദിനമായി രേഖപ്പെടുത്തുമെന്നാണ് ഡമോക്രാറ്റിക് പാർട്ടി ലീഡർ അഭിപ്രായപ്പെട്ടത്.