വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 90 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. 8,962,017 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

231,038 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു​വെ​ന്നും 5,826,944 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടാ​നാ​യെ​ന്നും വേ​ള്‍​ഡോ​മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

69,156 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. 522 പേ​രാ​ണ് ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ര്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്.