ദു​ബൈ: കോ​വി​ഡ്-19 സു​ര​ക്ഷ ന​ട​പ​ടി​ക​ളും മ​റ്റ് സാ​ങ്കേ​തി​ക ആ​വ​ശ്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ദു​ബൈ റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി (ആ​ര്‍‌.​ടി‌.​എ) 1,011 സ്കൂ​ള്‍ ബ​സു​ക​ള്‍ പ​രി​ശോ​ധി​ച്ചു. 111 സ്കൂ​ളു​ക​ളി​ലാ​യി സ​ര്‍​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സു​ര​ക്ഷ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത 56 ബ​സു​ക​ള്‍ ക​ണ്ടെ​ത്തി.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള സീ​റ്റ്​ ക്ര​മീ​ക​ര​ണം, ആ​ര്‍.​ടി.​എ സാ​ങ്കേ​തി​ക വ്യ​വ​സ്ഥ പാ​ലി​ക്കാ​തെ ബ​സി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ഇ​ന്‍​റീ​രി​യ​ര്‍ ഡി​സൈ​ന്‍ എ​ന്നി​വ​യാണ് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ എ​ടു​ക്കു​ന്ന സ​മ​യ​ത്തും ഇ​റ​ക്കു​ന്ന അ​വ​സ​ര​ത്തി​ലും ഡ്രൈ​വ​ര്‍​മാ​ര്‍ സ്​​റ്റോ​പ്പ് ആം ​പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്നി​ല്ലെ​ന്നും നി​യു​ക്ത സ്ഥ​ല​ത്ത് പെ​ര്‍​മി​റ്റ് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ സ​ര്‍​വി​സ് ന​ട​ത്തു​ന്ന​താ​യും ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​താ​യി ആ​ര്‍.​ടി.​എ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.