ബെയ്ജിംഗ് : ചൈനയില്‍ വിടാതെ പിടിമുറുക്കി കൊറോണ. ഉറവിടം അറിയാത്ത രോഗികള്‍ക്ക് പിന്നാലെ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് വിവരം. ഷിന്‍സിയാംഗ് പ്രദേശത്താണ് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നത്.

കഴിഞ്ഞ ഏഴ് മാസമായി ഷിന്‍ജിയാംഗില്‍ ഉറവിടവും, ലക്ഷണങ്ങളും ഇല്ലാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് രോഗലക്ഷണമില്ലാത്ത കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ നടത്തിയ പരിശോധനയില്‍ 137 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമല്ലാതിരുന്നതെന്ന് ഷിന്‍ജിയാംഗിലെ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

അതേ സമയം പ്രദേശത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. ശനിയാഴ്ച ഗാര്‍മെന്റ് ഫാക്ടറിയിലെ ജീവനക്കാരിയായ 17 കാരിക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ രോഗലക്ഷണം പ്രകടമല്ലാതിരുന്ന ഇവരുടെ രോഗത്തിന്റെ ഉറവിടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. രോഗികളുടെ ഉറവിടം വ്യക്തമാകാത്തതും, രോഗ ലക്ഷണം പ്രകടമാക്കാത്തതും പ്രദേശത്ത് സമ്ബര്‍ക്ക വ്യാപനം ഇരട്ടിയാക്കിയിട്ടുണ്ട്.