ന്യൂ​ഡ​ല്‍ഹി: ചാ​ന​ല്‍ ച​ര്‍​ച്ച​ക്കി​ടെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സ​ഞ്​​ജു​ക്​​ത ബ​സു​വി​നെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ​ൈടം​സ്​ നൗ ​ചാ​ന​ലി​നോ​ട്​ മാ​പ്പ്​ പ​റ​യാ​ന്‍​ ന്യൂ​സ്​ ബ്രോ​ഡ്കാ​സ്​​റ്റി​ങ്​ സ്​​റ്റേ​ന്‍​ഡേ​ര്‍​ഡ്​ അ​തോ​റി​റ്റി (എ​ന്‍.​ബി.​എ​സ്.​എ) ഉ​ത്ത​ര​വി​ട്ടു.

ഒ​ക്​​ടോ​ബ​ര്‍ 29ന്​ ​രാ​ത്രി ഒമ്പത്‌​ മ​ണി​ക്ക്​ മാ​പ്പ്​ ചാ​ന​ലി​ല്‍ സ​​ം​േ​​പ്ര​ഷ​ണം ചെ​യ്യ​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. ച​ര്‍​ച്ച​ക്കി​ടെ, സ​ഞ്​​ജു​ക്​​ത ബ​സു​വി​നെ ‘ ഹി​ന്ദു വി​ദ്വേ​ഷി’, ‘രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ട്രോ​ള്‍ ആ​ര്‍​മി’ തു​ട​ങ്ങി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ്​ ചാ​ന​ല്‍ ന​ട​ത്തി​യ​ത്.

2018 ഏ​പ്രി​ലി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക്കെ​തി​രെ സ​ഞ്​​ജു​ക്​​ത ന​ല്‍​കി​യ പ​രാ​ത​യി​ല്‍ 18 മാ​സ​ത്തി​നു ശേ​ഷ​മാ​ണ്​ എ​ന്‍.​ബി.​എ​സ്.​എ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. ചാ​ന​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്​ വൈ​കി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സ​ഞ്​​ജു​ക്​​ത ശ​നി​യാ​ഴ്​​ച സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ എ​ന്‍.​ബി.​എ​സ്.​​എ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്. മാ​പ്പ്​ സം​​പ്രേ​ഷ​ണം ചെ​യ്​​ത​തി​െന്‍റ ദൃ​ശ്യം ഒ​രാ​ഴ്​​ച​ക്കു​ള്ളി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വി​വാ​ദ ച​ര്‍​ച്ച​യു​ടെ ഭാ​ഗ​ങ്ങ​ള്‍ യൂ​ട്യൂ​ബി​ല്‍ നി​ന്ന്​ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ടൈം​സ്​ നൗ​വി​നോ​ട്​ എ​ന്‍.​ബി.​എ​സ്.​എ ആ​വ​ശ്യ​പ്പെ​ട്ടു.