ദക്ഷിണാഫ്രിക്കയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ന്നു വീണ് 22 മരണം.ഘാനയിലെ അസെന്‍ – മാന്‍സോ ജില്ലയിലാണ് സംഭവം.ആറ് നിലകളുള്ള പള്ളിയാണ് തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എട്ട് പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സംഘടനാ കോര്‍ഡിനേറ്റര്‍ അഗ്യേമാംഗ് പ്രേംപെ പറഞ്ഞു.

സംഭവ സമയത്ത് 60 ലധികം ആളുകളാണ് പള്ളിക്കകത്ത് ഉണ്ടായിരുന്നത്. പരിക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.