കുവൈത്തില്‍ 708 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 121,635 ആയി. ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ മരണം 746 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8118 പേരാണ്. 121 പേര്‍ തീവ്രപരിചരണത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 661 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 112,771 ആയി.