കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ ഞാ​യ​റാ​ഴ്ച 708 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ വൈ​റ​സ്‌ ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 1,21,635 ആ​യി.

കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ കൂ​ടി ഇ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 746 ആ​യി ഉ​യ​ര്‍​ന്നു. ഇ​ന്ന് 661 പേ​രാ​ണു രോ​ഗ മു​ക്ത​രാ​യ​ത്‌. 1,12,771 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 5,496 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 8,76,250 ആ​യി. 8,118 പേ​രാ​ണു നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​താ​യും 121 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.