തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച്‌ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്‍റെ ഫലമാണ് കേരളം ഇപ്പോള്‍ അനുഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്. മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. കൊവിഡ് മരണ നിരക്ക് കുറക്കുക എന്നത് സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യം. നിരോധിച്ചിട്ടും പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പോരായ്മകളുണ്ടാകുമ്പോള്‍ ചര്‍ച്ച നടത്തി പരിഹാരം കാണുന്നുണ്ട്. വാളയാര്‍ കേസില്‍ വേണ്ട ഇടപെടല്‍ മുഖ്യമന്ത്രി നടത്തുന്നുണ്ട്. അവര്‍ക്ക് നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.