ന്യൂയോര്‍ക്ക്: പി.റ്റി. മാത്യു നിര്യാതനായി. അമേരിക്കയിലെ സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ, മുഖ്യ ധാര രാഷ്ട്രീയ, തൊഴിലാളി നേതൃത്വമേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പി.റ്റി തോമസിന്റെ സഹോദരനാണ്. ഏറെക്കാലമായി രോഗാവസ്ഥയില്‍ ആയിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു. ഏക മകന്‍ മെബിന്‍ ടോം മാത്യു, ഭാര്യ ഷീബ, മകള്‍ അനായാ (ഒക്‌ലഹോമ).

സഹോദരങ്ങള്‍: സാലി, റവ പി റ്റി കോശി, പി.റ്റി തോമസ്, പി. റ്റി. വര്‍ഗീസ്, സൂസമ്മ ചെറിയാന്‍, എബ്രഹാം പി തോമസ്, ഏബിള്‍ ജേക്കബ് തോമസ്. സംസ്‌ക്കാരം പിന്നീട്.

സണ്ണി കല്ലുപ്പാറ