അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ അസ്ട്ര സേനകയും സംയുക്തമായി ചേര്‍ന്നാണ് അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് വാക്സിന്‍ രൂപപ്പെടുത്തുന്നത്. ഇന്ത്യയിലും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കാനിരിക്കേയാണ് വാക്‌സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഗവേഷണ ഫലം പുറത്തുവന്നത്.

വാക്‌സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ കരുതിയതുപോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചത്. അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണം നടത്താന്‍ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കാണ് അനുമതി ഒരു വര്‍ഷം കൊണ്ട് ഒരു ബില്യണ്‍ അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി.