തിരുവനന്തപുരം: ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുക.

കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലടക്കം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മൂകാംബിക ക്ഷേത്രത്തിലേത് പോലെ വര്‍ഷത്തില്‍ ദുര്‍ഗാഷ്ടമി മഹാനവമി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താന്‍ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം.

വിജയദശമി ദിനമായ നാളെ രാവിലെ നാല് മണിമുതല് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.കൊവിഡ് കാരണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അവസരം. ആപ്പ് വഴി ഏകദേശം അഞ്ഞൂറ് പേരാണ് ബുക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷം പനച്ചിക്കാട് ക്ഷേത്രത്തില്‍ 1600 ന് മുകളില്‍ കുട്ടികള്‍ വിദ്യാരംഭ ചടങ്ങിന് എത്തിയിരുന്നു