​െഎ.പി.എല്‍ പോയിന്‍റ്​ ടേബിളില്‍ ഡല്‍ഹി കാപിറ്റല്‍സിന്​ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സി​െന്‍റ ഷോക്ക്​ ട്രീറ്റ്​മെന്‍റ്​. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 195 റണ്‍സ്​ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി കാപിറ്റല്‍സിന്​ 20 ഒാവറില്‍ നേടാനായത്​ വെറും 135 റണ്‍സ്​ മാത്രം. ഒമ്പത്​ വിക്കറ്റുകളും അവര്‍ക്ക്​ നഷ്​ടമായി.

ഐപിഎല്‍ 13-ാം സീസണിലെ ആദ്യ അ‍ഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു ഡല്‍ഹിയുടെ ചീട്ട്​ കീറിയത്​. നാല്​ ഒാവര്‍ എറിഞ്ഞ വരുണ്‍ 20 റണ്‍സ്​ മാത്രമാണ്​ വിട്ടുകൊടുത്തത്​. പാറ്റ് കമിന്‍സ് നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതു. 38 പന്തില്‍ 47 റണ്‍സെടുത്ത ശ്രേയസ്​ അയ്യര്‍ മാത്രമാണ്​ ഡല്‍ഹിക്ക്​ വേണ്ടി അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ്​ നടത്തിയത്​. റിഷഭ്​ പന്ത്​ 33 പന്തില്‍ 27 റണ്‍സെടുത്തു. അവശേഷിച്ച എല്ലാവരും തീര്‍ത്തും നിരാശ സമ്മാനിക്കുന്ന പ്രകടനമായിരുന്നു​.

സുനില്‍ നരെയ്​നും നിതീഷ്​ റാണയും വെടിക്കെട്ട്​ ബാറ്റിങ്​ പുറത്തെടുത്തതോടെയാണ്​ കെ.കെ.ആറി​െന്‍റ സ്​കോര്‍ 200ന്​ അടുത്തെത്തിയത്​. മൂന്നിന്​ 42 എന്ന പരിതാപകരമായ നിലയിലായിരുന്ന ടീമിനെ നാലാം വിക്കറ്റില്‍ നരെയ്‌നും റാണയും ഒത്തുചേര്‍ന്ന്​ 157 റണ്‍സിലെത്തിച്ചു. നരെയ്ന്‍ 32 പന്തില്‍ 64 റണ്‍സെടുത്തു. 4 സിക്‌സും 6 ഫോറും അടങ്ങുന്നതായിരുന്നു വിന്‍ഡീസ്​ താരത്തി​െന്‍റ ഇന്നിങ്‌സ്​. നിതീഷ് റാണ 53 പന്തില്‍ 81 റണ്‍സെടുത്തു. 1 സിക്‌സി​െന്‍റയും 13 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു റാണയുടെ താണ്ഡവം.