സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം. പ്രതിദിന സാമ്പിള്‍ പരിശോധനകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 67593 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8253 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞത് നേരിയ ആശ്വാസമാണ്.

 

ഇന്നത്തെ രോഗികളില്‍7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 939 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 163 പേരും 67 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായി. പുതിയ രോഗികളുടെ എണ്ണം എറണാകുളത്തും തൃശൂരും ആയിരത്തിന് മുകളിലാണ്.എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് വിവരം.

25 മരണങ്ങള്‍ കൂടി സര്‍ക്കാര്‍ കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1306 ആയി. തിരുവനന്തപുരത്ത് 951ഉം, കൊല്ലത്ത് 738 പേരും ഉള്‍പ്പെടെ 6468 പേര്‍ ഇന്ന് രോഗമുക്തരായി. വിവിധ ജില്ലകളിലായി 2,83,517 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. 16 പ്രദേശങ്ങളെ പുതുതായിഹോട്ട് സ്പോട്ട് ആക്കുകയും 8 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.