വാളയാറിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.

വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിക്കാനിടയായ കേസിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നടപടി. കേസിൽ അന്വേഷണ ഉേേദ്യാഗസ്ഥനെ അടക്കം തീരുമാനിക്കുന്നത് വരും മണിക്കൂറുകളിലായിരിക്കും. തൃശൂർ ഡിഐജിയും പാലക്കാട് ജില്ലാ പൊലീസ് മേധാവിയും കേസ് അന്വേഷണത്തിനാവശ്യമായ സഹായങ്ങൾ നൽകും. വിഷ മദ്യം കോളനിയിൽ എത്തിയതടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.