തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം അ​ധാ​ര്‍​മി​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം നേ​താ​ക്ക​ള്‍ കു​ടു​ങ്ങു​മെ​ന്നാ​യ​പ്പോ​ള്‍ സി​ബി​ഐ​യെ വി​ല​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു.

അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. സി​ബി​ഐ ചോ​ദ്യം ചെ​യ്യു​മെ​ന്ന് വ​ന്ന​പ്പോ​ള്‍ സിപി​എ​മ്മി​ന് ഹാ​ലി​ള​കി. അ​ഴി​മ​തി​ക്കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്ന സി​പി​എം നി​ല​പാ​ട് ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.