ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,665 പരിശോധനകളിലായി 249 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 201 പേര്‍ ഖത്തറിലുള്ളവരും 48 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്. ഇതോടെ കോവിഡ് രോബാധിതരുടെ ആകെ എണ്ണം 1,30,711 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 271 പേരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 1,27,599 ആയി. നിലവില്‍ ചികിത്സയിലുള്ളത് 2,883 പേരാണ്. ഇതില്‍ 378 പേര്‍ മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 28 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്.