യുഎഇ പതാക ദിനത്തോടനുബന്ധിച്ച്‌ നവംബര്‍ മൂന്നിന് രാവിലെ കൃത്യം 11 മണിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം.നമ്മുടെ ഐക്യത്തി​ന്റെയും പരമാധികാരത്തിന്റെയും അടയാളമാണ്​ യു.എ.ഇ ദേശീയ പതാകയെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററില്‍ കുറിച്ചു.

ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നെഹ്​യാന്‍ യു.എ.ഇ പ്രസിഡന്‍റായി ചുമതലയേറ്റെടുത്തതിന്റെ ഓര്‍മപുതുക്കിയാണ്​ 2013 മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന്​ പതാക ദിനം ആചരിക്കുന്നത്​.