ടിക് ടോക് ഉപയോഗിക്കാത്ത മലയാളികള്‍ കുറവായിരുന്നു. എന്നാല്‍ ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ മലയാളികളുടെ ഹൃദയത്തില്‍ എത്തിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയും അമ്മൂമ്മയുമെല്ലാം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരെയും അത്തരത്തില്‍ ഒരു ശ്രമം നടത്തിയിട്ടില്ല. എങ്കിലും ടിക് ടോക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ നിറസാന്നിധ്യമായി തിളങ്ങാറുണ്ട്. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തത്തിനൊപ്പം കൂടെയുണ്ട്.

സോഷ്യല്‍മീഡിയയില്‍ എപ്പോഴും സജീവമാണ് സൗഭാഗ്യ. ഇപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ച തന്റെ നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങലാണ് വൈറലാകുന്നത്. താരത്തിന്റെ ആരാധകരെല്ലാംതന്നെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. പരമ്ബരാഗതമായ നവരാത്രി ആഘോഷ വേഷത്തില്‍ ചുവപ്പില്‍ തിളങ്ങി മനോഹരിയായാണ് സൗഭാഗ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.