മുംബൈ: ആവശ്യത്തിനുള്ള തൊഴിലവസരങ്ങള്‍ സൃഷ്​ടിച്ചില്ലെങ്കില്‍ യുവാക്കള്‍ തെരുവിലേക്കിറങ്ങുമെന്ന് മുന്നറിയിപ്പുമായി റിസര്‍വ്​ ബാങ്ക്​ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. എസ്​പി ജെയ്​ന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാനേജ്​മെന്‍റ്​ ആന്‍ഡ്​ റിസേര്‍ച്ചി​ലെ സാമ്പത്തിക പഠന വകുപ്പിന്റെ വെബിനാറില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

‘തൊഴിലില്ലായ്​മയില്‍ നിന്നും കുറച്ചുകാലത്തേക്ക്​ യുവാക്കളുടെ ശ്രദ്ധ തിരിക്കാം.​എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിച്ചില്ലെങ്കില്‍ അവര്‍ തെരുവിലേക്കിറങ്ങും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌​ വിഷയം മാറ്റാന്‍ ശ്രമിക്കാം, പക്ഷേ അത്​ പരാജയപ്പെടുമെന്ന് രഘുറാം രാജന്‍ പറഞ്ഞു.