ടൂറിന്‍: കോ​വി​ഡി​ല്‍​നി​ന്നും മു​ക്ത​നാ​കാ​തെ സൂ​പ്പ​ര്‍ താ​രം ക്ര​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. കോ​വി​ഡ് ബാ​ധി​ച്ച താ​ര​ത്തി​നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും പോ​സി​റ്റീ​വാ​യി.

ഇ​തോ​ടെ അ​ടു​ത്ത ആ​ഴ്ച ചാമ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ബാ​ഴ്സ​ലോ​ണ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ യു​വ​ന്‍റ​സ് കു​പ്പാ​യ​ത്തി​ല്‍ റൊ​ണാ​ള്‍​ഡോ ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. നി​ല​വി​ല്‍ ടൂ​റി​നി​ലെ വീ​ട്ടി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് റൊ​ണാ​ള്‍​ഡോ. ക​ഴി​ഞ്ഞ 13 ന് ​ആ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ താ​ര​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

റൊ​ണാ​ള്‍​ഡോ​യും മെ​സി​യും നേ​ര്‍​ക്ക് നേ​ര്‍ വ​രു​ന്ന മ​ത്സ​ര​ത്തി​നാ​യി ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ 29നാ​ണ് ഇ​രു​ടീ​മു​ക​ളും ത​മ്മി​ലു​ള്ള മ​ത്സ​രം. യു​വേ​ഫ​യു​ടെ നി​യ​മ​പ്ര​കാ​രം ഒ​രു ക​ളി​ക്കാ​ര​ന്‍ മ​ത്സ​ര​ത്തി​ന് ഒ​രാ​ഴ്ച മുമ്പെ​ങ്കി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യാ​ല്‍ മാ​ത്ര​മേ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ.