സൗദിയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.എറണാകുളം പല്ലാരിമംഗലം വെയ്റ്റിങ്​ ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പന്‍ചാലില്‍ ഷഫീഖ് (34) ആണ്​ മരിച്ചത്​.

വ്യാഴാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാം അബ്​ദുല്ല ഫുവാദിലെ താമസസ്ഥലത്ത്​ നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന വഴി ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിയ ഉടനെ മരണം സംഭവിക്കുകയുമായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമനടപടിക്രമങ്ങള്‍പുരോഗമിക്കുന്നു