തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 838 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 909 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 9,176 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ജി​ല്ല​യി​ല്‍ അ​ഞ്ചു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി ഹ​രി​ഹ​ര​ന്‍ (56), മു​ട്ട​ട സ്വ​ദേ​ശി കു​ട്ട​പ്പ​ന്‍ (72),വെമ്പാ​യം സ്വ​ദേ​ശി ശ​ശി​ധ​ര​ന്‍ (70), മ​രു​തൂ​ര്‍ സ്വ​ദേ​ശി നാ​സ​ര്‍ (56), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി അ​നി​ല്‍ (47) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 628 പേ​ര്‍​ക്കുസമ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ 13 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ 2,100 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 25,339 പേ​ര്‍ വീ​ടു​ക​ളി​ലും 166 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രി​ല്‍ 3,606 പേ​ര്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 2,562 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി.