നടി മേഘ്‌നാ രാജിന് ആണ്‍കുഞ്ഞ് പിറന്നു. സര്‍ജ കുടുംബത്തില്‍ സന്തോഷം നിറച്ചുകൊണ്ടാണ് കുഞ്ഞു കണ്‍മണിയുടെ വരവ്. ചരഞ്ജീവി സര്‍ജയുടെ അകാല മരണത്തെ തുടര്‍ന്ന് കുടുംബം ദുഃഖത്തിലായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ അനിയന്‍ ധ്രുവ് കൈകളിലേന്തിയ കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. നേരത്തെ സമൂഹമാധ്യമങ്ങളില്‍ മേഘ്‌നയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു.