മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒരു താരം കൂടെ പരിക്ക് കാരണം പുറത്ത് ഇരിക്കും. അവരുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഫെര്‍ണാണ്ടീനോ ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇന്നലെയേറ്റ പരിക്ക് സാരമുള്ളതാണെന്നും താരം നീണ്ട കാലം പുറത്തിരിക്കേണ്ടി വരും എന്നും പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. ചുരുങ്ങിയത് ആറാഴ്ച എങ്കിലും ഫെര്‍ണാണ്ടീനോ പുറത്ത് ഇരിക്കാന്‍ ആണ് സാധ്യത. ഒരുപാട് മത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ ഫെര്‍ണാണ്ടീനോയെ കൂടെ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടി ആണെന്ന് പെപ് ഗ്വാര്‍ഡിയോള പറഞ്ഞു‌.

ഗബ്രിയേല്‍ ജീസുസ്, കെവിന്‍ ഡിബ്രുയിന്‍, മെന്‍ഡി, ലപോര്‍ടെ എന്ന് തുടങ്ങി സിറ്റിയുടെ പരിക്ക് നിര നീളുകയാണ്. ലീഗിലും ചാമ്ബ്യന്‍സ് ലീഗിലുമായി വലിയ മത്സരങ്ങള്‍ ആണ് സിറ്റിക്ക് മുന്നില്‍ വരും ആഴ്ചകളില്‍ ഉള്ളത്.