ന്യൂയോർക്ക് ∙ സിഎംഎസ്  കോളജ് പൂർവവിദ്യാർഥി സംഘടന വിദ്യാസൗഹൃദം യുഎസ്‌ ചാപ്റ്റർ  ആരംഭിക്കുന്ന സ്കോളർഷിപ്  പരിപാടിയുടെ ഔപചാരിക  ഉദ്ഘാടനം  ഒക്ടോബർ  24 ശനിയാഴ്ച രാവിലെ 9.30 ന് (7 pm IST) സൂ മിലൂടെ നടത്തപ്പെടുന്നു. യുണൈറ്റഡ്  നേഷൻസ്  അക്കാദമിക്  ഇംപാക്ട്  ചീഫ് രാമു  ദാമോദരൻ  മുഖ്യ  പ്രഭാഷണം നടത്തുന്നതാണ്. സിഎംഎസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും സിഎസ്ഐ സിനഡ് മുൻ ജനറൽ സെക്രട്ടറിയുമായ പ്രഫ. ജോർജ് കോശി ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും.

ഈ വർഷം ഡിഗ്രി, പിജി കോഴ്സുകളിൽ അഡ്മിഷൻ നേടുന്ന 25 വിദ്യാർഥികൾക്ക് 20000 രൂപയുടെ സ്കോളർഷിപ്പുകളാണ് നൽകുന്നത്. സമർഥരും സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തായിരിക്കും സ്‌ക്‌ളർഷിപ്പുകൾ നൽകുക. അമേരിക്കയിലും കാനഡയിലും ഉള്ള പൂർവവിദ്യാർഥികളാണ് ഇവ സ്പോൺസർ ചെയ്യുന്നത്.

പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വ, പൂർവവിദ്യാർഥി സംഘടന ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. സ്കോളർഷിപ് സ്പോൺസർ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്നതുമാണ്.

Zoom Meeting ID 835 7535 3074

വിവരങ്ങൾക്ക് പ്രസിഡന്റ് പ്രഫ. സണ്ണി മാത്യൂസ് 201 736-8767, sunnymat101@yahoo.com

സെക്രട്ടറി കോശി ജോർജ് 718-314-817, koshygeorge47@gmail.com

ട്രഷറർ ഡോ. ടി.വി. ജോൺ 732-829-9238, tvjohn2020@gmail.com

എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.