ശ്രീ .മസൂദ് അൽ അൻസാർ , കാൽവിൻ കവലക്കൽ , ശ്രീ .കുരുവിള ജെയിംസ് എന്നിവരെ 2020-22 കാലഘട്ടത്തിലേക്കുള്ള ഫോമയുടെ യുവജനവിഭാഗം ഭാരവാഹികളായി തിരഞ്ഞെടുത്തു. ഇവരുടെ അനുഭവ സമ്പത്തും നേതൃപാടവവും ടീം വർക്കുംഫോമായുടെ യുവജന പങ്കളിത്തത്തിനു കൂടുതൽ കരുത്തും ദിശാബോധവും പകരും

അറ്റ്ലാന്റയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശ്രീ .മസൂദ് അൽ അൻസാർ കെന്നെസൗ സ്റ്റേറ്റ്യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഗവൺമെൻഡിനു വേണ്ടി പ്രവർത്തിച്ചിരുന്ന സമയത്ത് അവിടുത്തെ 35,000 വിദ്യാർത്ഥികളെനയിക്കുകയും അവരുടെ വക്താവായി 2018 കാലഘട്ടത്തിൽ ജോർജ് വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രസിഡെൻഷ്യൽ ലീഡർഷിപ് സമ്മിറ്റിലും, ഓഗസ്റ്റ യൂണിവേഴ്സിറ്റിയിൽ നടത്തപ്പെട്ട ജോർജിയ സ്റ്റുഡൻറ് അഡ്വൈസറികൗൺസിൽ കോൺഫെറെൻസിലും പങ്കെടുത്തു. ഇപ്പോൾ അദ്ദേഹം മലയാളി യുവജനങ്ങൾക്കിടയിൽ നേതൃപാടവവുംവിദ്യാഭ്യാസവും വളർത്തിയെടുക്കുവാനായി നന്മ യൂത്ത് വിങ് നിലവിൽ വരുത്തുവാനുള്ള ശ്രെമത്തിലാണ്.

ഷിക്കാഗോയിൽ വസിക്കുന്ന  കാൽവിൻ കവലക്കൽ ബയോളജിയിൽ ബിരുദം നേടിയ ശേഷം മെഡിക്കൽ ഫീൽഡിലേക്കുള്ളപ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലാണ്. പഠനത്തിനോടൊപ്പം തന്നെ ദൈവകാരുണ്യ പ്രവർത്തനങ്ങളിലുംതല്പരനായിരുന്ന അദ്ദേഹം അൾത്താര ബാലനായും, പള്ളിയുടെ പൊതുജന സേവന പ്രവർത്തകനായും , കുട്ടികളുടെ  കായിക വിനോദങ്ങൾക്കുള്ള പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 800 ഓളം അംഗങ്ങൾ ഉള്ള  ഷിക്കാഗോ മലയാളിഅസ്സോസിയേഷൻടെ യുവജന വിഭാഗത്തെ നയിച്ചുള്ള പരിചയവുമുണ്ട്.

ഫിലാഡൽഫിയയിൽ വസിക്കുന്ന ശ്രീ .കുരുവിള ജെയിംസ് ടെംപിൾ യൂണിവേഴ്സിറ്റിയിൽ നിന്നും ജൂനിയർ റിസ്ക്മാനേജ്‌മന്റ് & ഇൻഷുറൻസ് ഐച്ഛികവിഷയമായെടുത്ത് ബിരുദപഠനം നടത്തുകയാണ് . പഠനത്തോടൊപ്പം തന്നെജീവകാരുണ്യപ്രവർത്തങ്ങളിലും തല്പരനായ അദ്ദേഹം ദീർഘകാലമായി KALAA എന്ന മലയാളി സംഘടനയുടെ യുവജനവിഭാഗം കോർഡിനേറ്ററായും പ്രവർത്തിക്കുന്നുണ്ട് . ഈ കാലയളവിൽ അദ്ദേഹത്തിൻടെ നേതൃപാടവമികവിൽസന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണവും ,ചാരിറ്റി പ്രവർത്തനങ്ങളും ,  ഓണാഘോഷങ്ങൾ  തുടങ്ങിയവവളരെ നല്ലരീതിയിൽ സംഘടിപ്പിച്ചിട്ടുള്ള അനുഭവ സമ്പത്തുണ്ട് .

നമ്മുടെ പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളെ കത്ത് സൂക്ഷിച്ചു കൊണ്ട് തന്നെ  അടുത്ത 2 വർഷം യൂവാക്കളുടെഉയർച്ചക്കായി  ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഫോമ യുവജന പ്രതിനിധികൾ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ നോർത്ത് അമേരിക്കയിലുള്ള എല്ലാ റീജിയനുകളിലുമുള്ള  യുവജങ്ങളുമായി ചേർന്ന് യൂത്ത് ഫോറം സംഘടിപ്പിക്കുന്നുണ്ട്   ഇതിൽ ഭാഗമാകുവാൻ താല്പര്യമുള്ളവർ info@fomaa.org യിൽ ബന്ധപ്പെടാവുന്നതാണ്