കര്‍ണാടകയില്‍ 5,872 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,717 കേസുകള്‍ ബെംഗളൂരുവില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,289 പേര്‍ രോഗമുക്തി നേടുകയും 88 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 1,00,440 സജീവ കേസുകളാണുള്ളത്. 6,71,618 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളത്. 10,696 പേരാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 9.6 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 88.63 ശതമാനമാണ്.