കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് സീ​സ​ണി​ലെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്കു കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി തി​രു​ത്ത​ല്‍ വ​രു​ത്തി. ഭ​ക്ത​ര്‍​ക്കു നി​ല​യ്ക്ക​ലി​ല്‍ വി​രി​വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണം. 15 സീ​റ്റു​ക​ള്‍ വ​രെ​യു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പമ്പ​യി​ലേ​ക്ക് തീ​ര്‍​ത്ഥാ​ട​ക​രു​മാ​യി പോ​കാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സു​ര​ക്ഷി​ത​മാ​യ തീ​ര്‍​ത്ഥാ​ട​നം ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാം. ഇ​തു ഭ​ക്ത​ര്‍​ക്ക് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്ക​രു​തെ​ന്നു ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അതേസമയം, ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീര്‍ത്ഥാടകരെ തുലാമാസ പൂജകള്‍ക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയിച്ചതോടെ അടുത്ത് തീര്‍ത്ഥാടന കാലം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.