കൊച്ചി : ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടില്‍ സ്വപ്ന സുരേഷിനൊപ്പം എം. ശിവശങ്കറും എത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഒരു ബാഗില്‍ 30 ലക്ഷത്തോളം രൂപയുമായാണ് ഇവര്‍ എത്തിയതെന്നും
ഈ പണം ലോക്കറില്‍ വയ്ക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടതായി വേണുഗോപാല്‍ അറിയിച്ചുവെന്നും ഇഡി പറയുന്നു.

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരം. സ്വപ്നയെ സഹായിക്കാന്‍ വേണുഗോപാലിനു നിര്‍ദേശം നല്‍കിയിരുന്നതായി ശിവശങ്കറും സമ്മതിച്ചിരുന്നു. ഇതു കൂടാതെ തിരുവനന്തപുരം എസ്ബിഐയില്‍ ജോയിന്റ് ലോക്കര്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയതും ശിവശങ്കര്‍ തന്നെയാണെന്ന് അക്കൗണ്ടന്റിന്റെ മൊഴിയില്‍ ഉണ്ട്.

ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു ഇതിനാല്‍ തന്നെ സ്വപ്നയ്ക്ക് പണം ലഭിച്ചിരുന്ന വഴികള്‍ ശിവശങ്കറും അറിഞ്ഞിരിക്കണം എന്നാണ് ഇ ഡിയുടെ നിഗമനം.