മലപ്പുറം ജില്ലയില്‍ ഇന്ന് 832 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം കൊവിഡ് രോഗമുക്തരായതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 33374 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. അതേസമയം 668 പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെന്നും കളക്ടര്‍.

602 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള്‍ 51 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.