ന്യൂജഴ്സി∙ അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ അല ( ആർട് ലവേഴ്സ് ഓഫ് അമേരിക്ക) 74-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ ഒക്ടോബർ 24ന് ഓൺലൈനായി നടത്തും. ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 11ന് മുപ്പതിനാണു പരിപാടി. ‘ദി ഫോർത്ത് എസ്റ്റേറ്റ്’എന്ന സംവാദ പരിപാടിയിൽ, മാധ്യമ രംഗത്തെ പ്രമുഖരായ മുൻ എംപി പി.രാജീവ് (ദേശാഭിമാനി) , ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ഷാഹിന നഫീസ (ദി ഫെഡറൽ), ഡോ.അരുൺ കുമാർ (24 ന്യൂസ്), അഭിലാഷ് മോഹനൻ (മീഡിയ വൺ) എന്നിവർ പങ്കെടുക്കും. മാധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് ചർച്ച മോഡറേറ്റ് ചെയ്യും.

സെഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രാദേശിക സമയങ്ങളിൽ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ അലയുടെ ഫേസ്ബുക്ക് പേജ് വഴിയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് .

സൂം മീറ്റിംഗ് ലിങ്ക് : https://us02web.zoom.us/j/89904500614

സൂം മീറ്റിംഗ് ഐഡി : 899 0450 0614

അല ഫേസ്ബുക് പേജ് ലിങ്ക് : https://www.facebook.com/ArtLoversOfAmerica/

കേരളപ്പിറവിയുടെ 74–ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് അല സോഷ്യൽ ഡയലോഗ്സ് സീരീസ് നടത്തുന്നത്. ഒക്ടോബർ 17നു നടന്ന ആദ്യസെഷനിൽ എം.ബി.രാജേഷ് (എക്സ് എംപി) ഉദ്ഘാടനം ചെയ്യുകയും തുടർന്ന് ‘കേരള ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന വിഷയത്തിൽ ഡോ. മാളവിക ബിന്നി പ്രഭാഷണം നടത്തുകയും ചെയ്തു.