ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്ന തു​ക​യു​ടെ പ​രി​ധി കൂട്ടി . നി​ല​വി​ലു​ള്ള പ​രി​ധി​യു​ടെ പ​ത്ത് ശ​ത​മാ​ന​മാ​ണ് ഉയര്‍ത്തിയിരിക്കുന്നത് . കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ് പ​രി​ധി വര്‍ധിപ്പിച്ചത് .

ഇ​തോ​ടെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് 77 ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാം. നേ​ര​ത്തെ പ​രി​ധി 70 ല​ക്ഷ​മാ​യി​രു​ന്നു. ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്ന തു​ക 54 ല​ക്ഷ​ത്തി​ല്‍നി​ന്ന് 59 ല​ക്ഷ​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രി​ധി 28 ല​ക്ഷ​ത്തി​ല്‍ നി​ന്നു 30.8 ല​ക്ഷ​മാ​ക്കി​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. പ്ര​ചാ​ര​ണ ചെ​ല​വ് പ​രി​ധി 20 ല​ക്ഷ​മാ​ക്കി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ത് 22 ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കുന്നു .

കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ചെ​ല​വ് പ​രി​ധി ഉ​യ​ര്‍​ത്ത​ണ​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്ന​ത്