ദ​മാം: സൗ​ദി​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ 16 പേ​ര്‍ കൂ​ടി മ​രി​ച്ചു. 385 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 375 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

രോ​ഗ​മു​ക്തി​നേ​ടി​യ​വ​രെ​ക്കാ​ള്‍,പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വാ​ണ് ചൊ​വ്വാ​ഴ്ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,42,968 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രി​ല്‍ 329,270 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,217 ആ​യി. 8,481 രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ 840 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.