തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശിഖര്‍ ധവാന്റെ വെടിക്കെട്ട് കണ്ട മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച സ്‌കോറുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. 61 പന്തില്‍ 106 റണ്‍സ് എടുത്ത ശിഖര്‍ ധവാന്റെ സെഞ്ചുറി മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 5 വിക്കറ്റ് നഷ്ട്ടത്തില്‍ 164 റണ്‍സാണ് എടുത്തത്.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതെ സമയം ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന് പുറമെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആയിരുന്നില്ല. ശ്രേയസ് അയ്യരും റിഷഭ് പന്തും 14 റണ്‍സ് വീതം എടുത്ത് പുറത്താവുകയും ചെയ്തു.