ഹൂസ്റ്റൺ∙കാലം ചെയ്ത മലങ്കര മാർത്തോമാ സഭയുടെ 21–ാം മെത്രാപ്പോലീത്താ ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാർത്തോമയുടെ ധന്യ ജീവിതത്തെ സ്മരിക്കുന്നതിന് ഹൂസ്റ്റണിലെ മൂന്നു മാർത്തോമാ ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും മെമ്മോറിയൽ സർവീസും നടത്തുന്നു.

ഒക്ടോബർ 20 ന് ചൊവ്വാഴ്ച വൈകിട്ട് 7:30 നു ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ചാണ് അനുസ്മരണ സമ്മേളനവും മെമ്മോറിയൽ സർവീസും നടത്തുന്നത്.

ഹൂസ്റ്റണിലെ മാർത്തോമാ ഇടവകകളായ ട്രിനിറ്റി, ഇമ്മാനുവേൽ, സെന്റ് തോമസ് എന്നീ ഇടവകകളുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മേളനത്തിൽ വെരി.റവ. ഡോ. ചെറിയാൻ തോമസ്, റവ.ജോർജ് വർഗീസ്, റവ. ഉമ്മൻ ശാമുവേൽ,റവ. എബ്രഹാം വർഗീസ്, റവ. ജേക്കബ്.പി.തോമസ്, റവ.സജി ആൽബി, റവ.റോഷൻ.വി മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകും. ദേവാലയത്തിൽ നടത്തുന്ന ചടങ്ങുകളിൽ ഈ 3 ഇടവകകളിലെ പ്രതിനിധികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പങ്കെടുക്കും.