തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,536 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിക്കുകയും 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,90,936 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,42,152 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. കഴിഞ്ഞദിവസം 55,722​ ​പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇ​തു​വ​രെ​ 66​ ​ല​ക്ഷ​ത്തി​ലേ​റെ പേര്‍ ​രോ​ഗ​മു​ക്ത​രാ​യി.​ ​ദേ​ശീ​യ​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 88.26​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ര്‍​ന്നു.നി​ല​വി​ല്‍​ 7,72,055​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ഇ​ത് ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ 10.23​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ്.​ ​