ബഹ്റൈനില്‍ കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു.ഇതോടെ കോവിഡ് 19 ബാധിച്ചു രാജ്യത്തു മരിച്ചവരുടെ എണ്ണം 301 ആയി. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു.

നിലവില്‍ 3281 പേര്‍ ചികിത്സയിലുണ്ട്. 38 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 74,320 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.