തിരുവല്ല: ഇന്നലെ അന്തരിച്ച
മലങ്കര മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് വിശ്വാസ സമൂഹത്തിന്റെ അന്ത്യാഞ്ജലി.

തിരുവല്ലയിൽ സഭാ ആസ്ഥാനമായ എസ് സി എസ് കോമ്പൗണ്ടിലെ ഡാേ. അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ പാെതു ദർശനത്തിന് വെച്ചിരുന്ന ഭൗതികദേഹം
ഔദ്യോഗിക ബഹുമതികളോടെ സഭാ ആസ്ഥാനത്തെ സെന്‍റ് തോമസ് പളളിയോട് ചേര്‍ന്ന പ്രത്യേക കല്ലറയില്‍ കബറടക്കി.

ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സംസകാരശുശ്രൂഷകൾ നടന്നത്. ,ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, വിവിധ സഭാ മേലധ്യക്ഷന്‍മാർ രാഷ്ടീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഉച്ചയ്ക്ക് രണ്ട് മണി വരെയായിരുന്നു പൊതു ദർശനം അനുവദിച്ചത്.

പാൻക്രിയാസ് അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഞായറാഴ്ച പുലർച്ചെയാണ് അന്തരിച്ചത്.